കോടിമത പള്ളിപ്പുറത്ത് കാവിൽ തെയ്യം അരങ്ങിലെത്തി; അക്ഷരനഗരിയിൽ വ്യത്യസ്ത അനുഭവം സമ്മാനിച്ച് തെയ്യം; ഏപ്രിൽ 24 ന് കുംഭകുടം

കോട്ടയം: കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തിൽ പത്താമുദമഹോത്സവത്തിന്റെ ഭാഗമായി തെയ്യം അരങ്ങിലെത്തി. തിങ്കളാഴ്ച വൈകിട്ടാണ് ക്ഷേത്രത്തിൽ തെയ്യം അരങ്ങിലെത്തിയത്. കോഴിക്കോട് ശ്രീനിവാസന്റെ നേതൃത്വത്തിലാണ് തെയ്യം അരങ്ങേറിയത്. കോട്ടയം നഗരത്തിന് വ്യത്യസ്തമായ അനുഭവമാണ് ക്ഷേത്രത്തിൽ തെയ്യം അരങ്ങേറിയതോടെ അനുഭവപ്പെട്ടത്. കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ തെയ്യം ആസ്വദിക്കാനായി എത്തിയത്.

Advertisements

ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ നടക്കും. 24 നാണ് ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായുള്ള കുംഭകുട ഘോഷയാത്ര നടക്കും. ഘോഷയാത്രയുടെ ഭാഗമായി ക്ഷേത്രത്തിൽ അഭിഷേകം, താലപ്പൊലി ഘോഷയാത്ര, ഗാനമേള, ഇരട്ടഗരുഡൻ എന്നിവ ക്ഷേത്രത്തിൽ നടക്കും.

Hot Topics

Related Articles