തിരുവനന്തപുരം: തുടര്‍ചികിത്സയിലൂടെ രോഗം ഭേദമായതിനാലും മകന്‍ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചതിനാലും സാഹചര്യം അനുകൂലമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിവരുന്നതായി സൂചന. സംസ്ഥാന സമ്മേളനം നടന്നശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താനാണ് സാദ്ധ്യതയെന്ന് കരുതിയെങ്കിലും കോടിയേരി സ്ഥാനം ഏറ്റെടുക്കാന്‍ ഇനി വൈകേണ്ടതില്ല എന്ന സൂചനയാണ് പാര്‍ട്ടി നേതൃത്വം നല്‍കിയത്.
ആരോഗ്യപ്രശ്നങ്ങളും കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകനായ ബിനീഷ് കോടിയേരി അറസ്റ്റിലായതിനും പിറകെയാണ് കോടിയേരി നേതൃത്വത്തില്‍ നിന്ന് അവധിയെടുത്തത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തുടര്‍ചികിത്സ വേണമെന്ന് പറഞ്ഞായിരുന്നു അത്. 2020 നവംബര്‍ 13നാണ് കോടിയേരി സ്ഥാനത്ത് നിന്നും മാറിയത്. ഒരു വര്‍ഷത്തിന് ശേഷം ബിനീഷിന് ജാമ്യം ലഭിക്കുകയും രോഗം ഭേദമാകുകയും ചെയ്തതോടെ കോടിയേരിയുടെ മുന്നിലെ തടസങ്ങള്‍ മാറിയെന്നും സ്ഥാനത്തേക്ക് തിരികെ വരാമെന്നുമാണ് പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടിയേരി മാറിയതോടെ ഇപ്പോള്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് എ.വിജയരാഘവനാണ്. കൊവിഡ് രോഗത്തെ തുടര്‍ന്ന് എ.വിജയരാഘവന്‍ കഴിഞ്ഞ സംസ്ഥാന സമിതിയില്‍ എത്തിയില്ല. അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും തീരുമാനം. നാളെ നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിജയരാഘവന്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറിയാകുന്ന തീരുമാനമുണ്ടാകുമെന്നാണ് വിവരം.