മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വലിയ നടപന്തൽ നിർമ്മിക്കുന്നതിനു 20 ലക്ഷം രൂപ അനുവദിക്കും: ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ പി എസ് പ്രശാന്ത്

കൊടുങ്ങൂർ : തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വലിയ നടപന്തൽ ഉടൻ നിർമ്മിക്കും എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ പി എസ് പ്രശാന്ത്. ഇതിനായി ദേവസ്വം ബോർഡ് 20 ലക്ഷം രൂപ അനുവദിക്കും. കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷേത്രത്തിൽ വലിയ നടപന്തൽ നിർമ്മിച്ചു നൽകണം എന്ന് നേരത്തെ ക്ഷേത്ര ഉപദേശക സമതി ദേവസ്വം ബോർഡിന് അപേക്ഷ നൽകിയിരുന്നു. ഇതു വിശദമായി പരിശോധിച്ച് സ്ഥലം സന്ദർശിച്ച ശേഷം ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നടപടി

Advertisements

ദേവസ്വം ബോർഡിന്റെ തീരുമാനം ഭക്ത ജനങ്ങൾക്ക് ഏറെ ഉപകാരപ്രധമാകും എന്ന് ക്ഷേത്ര ഉപദേശ സമതി പ്രസിഡന്റ്‌ രഘു രാജ്, സെക്രട്ടറി വി സി റനീഷ് കുമാർ എന്നിവർ പറഞ്ഞു. ഈ തീരുമാനത്തിനു ഭക്ത ജനങളുടെ പേരിൽ ഉള്ള നന്ദി അഡ്വ പി എസ് പ്രശാന്തിനെ ഉപദേശക സമതി നേരിട്ട് അറിയിച്ചു. ക്ഷേത്രത്തിൽ എത്തിയ പ്രസിഡന്റിനെ ഉപദേശ സമതി പ്രസിഡന്റ്‌ രഘു രാജ്, സെക്രട്ടറി വി സി റനീഷ് കുമാർ, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഗോപകുമാർ, സബ് ഗ്രൂപ്പ് ഓഫീസർ ഷിബു ദേവ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പി റജി എന്നിവർ ചേർന്ന് സ്വീകരിച്ചു.

Hot Topics

Related Articles