റാഗിംങിനെ തുടർന്ന് പരാതി നല്‍കി; വൈരാഗ്യം മൂലം വീണ്ടും ആക്രമണം; കൊടുവള്ളി സ്കൂളില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിലുണ്ടായ റാഗിംങില്‍ 4 വിദ്യാർഥികള്‍ക്ക് പരിക്ക്. കോമ്പസ് കൊണ്ട് വിദ്യാർഥിയുടെ മുതുകില്‍ വരയുകയായിരുന്നു. കൂടാതെ രണ്ടു വിദ്യാർത്ഥികളുടെ കൈക്ക് പൊട്ടലും ഉണ്ടായി. പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വണ്‍ വിദ്യാർത്ഥികളുമാണ് റാഗിംങിന്റെ പേരില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞയാഴ്ച റാഗിംങുമായി ബന്ധപ്പെട്ട് 4 പ്ലസ്ടു വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തിരുന്നു. ഇതില്‍ പരാതി നല്‍കിയ പ്ലസ് വണ്‍ വിദ്യാർത്ഥികളെയാണ് ആക്രമിച്ചത്.

Advertisements

Hot Topics

Related Articles