എന്തുകൊണ്ട് കോഹ്ലി നിരന്തരം സുവർണ്ണ താറാവായി മാറുന്നു : വിരാട് കോലിയുടെ പ്രശ്നം ബാറ്റിംഗ് ടെക്നിക്കിന്റേതു തന്നെയാണോ ? ജിതേഷ് മംഗലത്ത് എഴുതുന്നു

ക്രിക്കറ്റ് റൈറ്റ്സ്

Advertisements
ജിതേഷ് മംഗലത്ത്

വിരാട് കോലിയുടെ പ്രശ്നം ബാറ്റിംഗ് ടെക്നിക്കിന്റേതു തന്നെയാണെന്ന് പിന്നെയും,പിന്നെയും തോന്നുന്ന രീതിയിലാണ് അയാളിപ്പോൾ ഓരോ ഇന്നിംഗ്സിലും പുറത്തായിക്കൊണ്ടിരിക്കുന്നത്.ആറ്റിറ്റ്യൂഡ്,കാഴ്ച്ചയുടെ പ്രശ്നങ്ങൾ തുടങ്ങിയവ പലരും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അയാളുടെ അവസാന രണ്ടുമൂന്നു വർഷങ്ങളിലെ ബാറ്റിംഗ് ശ്രദ്ധാപൂർവ്വം പിന്തുടർന്നാൽ ബാറ്റിംഗ് ടെക്നിക്കിലെ ക്രമാനുഗതമായ മൂല്യശോഷണം തിരിച്ചറിയാൻ കഴിയുമെന്നാണ് എനിക്കുതോന്നുന്നത്.കോലിയെപ്പോലൊരു ബാറ്റർ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങുന്നതിന്റെയും,ക്ലീൻ ബൗൾഡാകുന്നതിന്റെയും ശരാശരികൾ പേടിപ്പെടുത്തുന്ന രീതിയിൽ ഉയർന്നിട്ടുണ്ടെന്ന് പറയാതെ വയ്യ.ബൗളിംഗിന്റെ ലെംഗ്ത് തിരിച്ചറിയുന്നതിൽ വന്നിട്ടുള്ള പാകപ്പിഴകൾ തന്നെയാണ് ഇത്തരമൊരു നാണക്കേടിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്പിന്നർമാർ-പ്രത്യേകിച്ച് മൊയീൻ അലിയെപ്പോലുള്ളവർ-കോലിയുടെ ഈ പരിമിതിയെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?ഓഫ്സ്റ്റമ്പിനു പുറത്ത് ലൂപ്പ് ചെയ്യുന്ന പന്ത് കോലിയ്ക്ക് ഒരു എക്സ്പൻസീവ് കവർഡ്രൈവിനുള്ള ക്ഷണമാണ്.പക്ഷേ ഒന്നോ രണ്ടോ ഗുഡ് ലെംഗ്ത് പന്തുകൾക്കു ശേഷം മൊയീൻ ലെംഗ്ത് ഷോർട്ടൻ ചെയ്യും.കൃത്യമായ ടേൺ കൂടിയാകുമ്പോൾ പത്തിൽ ഒമ്പതു തവണയും ബാറ്റർ ക്ലീൻഡ് അപ്പാകും.എത്ര തവണ ആവർത്തിച്ചാലും,തന്റെ ട്രേഡ് മാർക്ക് ഷോട്ടിനോടുള്ള ഒബ്സഷനിൽ നിന്നും കോലിയെപ്പോലൊരു പ്രൊഫഷണൽ സുരക്ഷിതമായ അകലം സൂക്ഷിക്കുന്നില്ലെന്നത് എന്നെ അമ്പരപ്പിക്കുന്നു.ശരിയാണ്,അയാളോളം നന്നായി കവർഡ്രൈവ് ഓഫർ ചെയ്യുന്ന ബാറ്റർ സമകാലിക ക്രിക്കറ്റിലെന്നല്ല,ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ അധികം പേരില്ല.അതയാളുടെ സിഗ്നേച്ചർ ഷോട്ടാണ് താനും.എന്നു കരുതി അത്തരമൊരു ഷോട്ടു മാത്രം ആവനാഴിയിലുള്ള ഒരു വൺ ഡയമൻഷണൽ ബാറ്ററാണോ വിരാട്?തീർച്ചയായും അല്ലെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

ഓഫ്സ്റ്റമ്പിന് കണക്കായി പൊസിഷൻ ചെയ്യപ്പെടുന്ന പാദമാണ് ഡിക്ലൈനിംഗ് കോലിയുടെ മറ്റൊരു ഫീച്ചറായി തോന്നിയിട്ടുള്ളത്.ഒരു അഗ്രസീവ് ഷോട്ടിൽ ഇപ്പോഴും അത് ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നുണ്ടെങ്കിലും പ്രതിരോധാത്മകമായി കളിക്കുമ്പോൾ അയാളുടെ ദൗർബല്യമായി മാറുന്നു.പന്ത് സ്റ്റമ്പ്സിലേക്ക് ഡയരക്ട് ചെയ്യപ്പെടുമ്പോൾ ബാറ്റും പാഡും തമ്മിലുള്ള അകലം തീരെയില്ലാതാകുന്നുണ്ട്.അതുകൊണ്ടു തന്നെ ബാറ്റിൽ സ്പർശമുണ്ടായില്ലെങ്കിൽ ഓഫ്സ്റ്റമ്പ് ലൈനിൽ ബാറ്റർ പ്ലംബ് എൽബിഡബ്ല്യുവിൽ കുരുങ്ങും.ഇടക്കിടെ ലെഗ് സ്റ്റമ്പ് ലൈനിൽ ഗാർഡെടുത്ത് ഈ ദൗർബല്യത്തെ മറികടക്കാൻ കോലി ശ്രമിക്കുന്നുണ്ടെങ്കിലും ട്രിഗർ മൂവ്മെൻറുകളുടെ അനാവശ്യമായ ആധിക്യം അയാളെ മിഡിൽ സ്റ്റമ്പിൽ തളച്ചിടുന്നു.ഒപ്പം ലെംഗ്ത്ത് തിരിച്ചറിയുന്നതിലെ പാളിച്ചകൾ കൂടിയാകുമ്പോൾ പ്രശ്നം അതേപടി തുടരുകയാണ്.

വിന്റേജ് കോലിയുടെ പ്രത്യേകത ക്രീസിന്റെ ആഴം പരമാവധി ഉപയോഗപ്പെടുത്തി ലെഗ് സൈഡ് ഫീൽഡിലെ ഗ്യാപ്പുകൾ കണ്ടെത്തുന്ന ഷോട്ടുകളായിരുന്നു.ഷോർട്ട് ആം വിപ്പുകളായും,ജാബുകളായും അവയങ്ങനെ നിരന്തരം പ്രവഹിച്ചു കൊണ്ടേയിരുന്നു.ഇതു പലപ്പോഴും ബൗളറെ ഷോർട്ട് പിച്ചുകളെറിയാൻ നിർബന്ധിതരാക്കുകയും,ബാക്ക് ഫൂട്ടിലെ റോക്ക് സോളിഡ് ഷോട്ട് മേക്കിംഗിനാൽ കോലി ആ പന്തുകളെ പ്രൊഡക്ടീവ് ഷോട്ടുകളാക്കുകയും ചെയ്യും.പക്ഷേ കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി ഇത്തരം ബോട്ടം ഹാൻഡ് വിപ്പുകളിന്മേൽ അയാൾക്കുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായിരിക്കുന്നതുപോലെ തോന്നുന്നുണ്ട്.അതിനേക്കാളേറെ ഇത്തരം വിപ്പുകളോ,ജാബുകളോ അയാൾ പ്രയോഗിക്കുന്നത് തെറ്റായ പന്തുകളിലാണ്.വീണ്ടും പ്രശ്നം ബാറ്റിംഗിലെ അടിസ്ഥാനതത്ത്വങ്ങളിലേക്കെത്തുന്നു.ലെംഗ്ത് പിക്ക് ചെയ്യുന്നതിലെ പാളിച്ചകൾ!

വിരാട് കോലി പുനർസന്ദർശനം നടത്തേണ്ടത് ബാറ്റിംഗിന്റെ ബേസിക്സിലേക്കുതന്നെയാണെന്നാണ് എനിക്കു തോന്നുന്നത്.അയാളുടെ ആക്രമണോത്സുകമനോഭാവത്തിന്റെയോ,ക്യാപ്റ്റൻസി കൈമാറ്റത്തിന്റെയോ ഒന്നും പ്രശ്നമല്ല ഈ ലീൻ പാച്ച്.പൂർണ്ണമായും ഗെയിമിനു വേണ്ടി അർപ്പിതമായ ഒരു മനോഭാവത്തിനേ,സാധനകളുടെ വലിയ ചില ആവർത്തനങ്ങൾക്കേ,തിരിച്ചറിയലുകളുടെ ചില ഏകാന്തനിമിഷങ്ങൾക്കേ ഇനിയാ പഴയ വിരാട് കോലിയെ തിരിച്ചുനൽകാൻ കഴിയൂ.അതെത്ര പെട്ടെന്ന് സംഭവിക്കുന്നോ അത്രയും നല്ലത്.സച്ചിനോട് ഉപമിക്കപ്പെട്ടിരുന്ന അയാളുടെ പ്രതിഭയും,കരിയറും ഇത്തരമൊരന്ത്യമല്ല അർഹിക്കുന്നത്.കം ബാക്ക് കിംഗ്,കം ബാക്ക് സ്ട്രോങ്‌ലി..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.