ഇതാ വരുന്നു കോഹ്ലിയുടെ സെഞ്ച്വറി ഉടൻ! വസിം ജാഫറിന്റെ പ്രവചനം ഇങ്ങനെ

ലണ്ടൻ: ഇന്ത്യയുടെ മുൻ ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ വിരാട് കോലിയുടെ സെഞ്ച്വറി വരൾച്ച് അവസാനിക്കാൻ പോവുകയാണെന്നും ഉടൻ തന്നെ സെഞ്ച്വറി വരുമെന്നും പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ.

Advertisements

നിലവിൽ ടെസ്റ്റ്, ഏകദിനം എന്നിവയിൽ നിന്നായി 70 സെഞ്ച്വറികൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. പക്ഷെ 2019 നവംബർ മുതൽ ഈ സെഞ്ച്വറി നമ്പർ നിശ്ചലമായി നിൽക്കുകയാണ്. അതായത് 2019 നവംബറിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൗത്താഫ്രിക്കയ്ക്കെതിരേ ഈ മാസം 19ന് ആരംഭിക്കാനിരിക്കുന്ന മൂന്നു മൽസരങ്ങളുടെ ഏകദിന പരമ്പരയിൽ സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് കോലി അവസാനിപ്പിക്കുമെന്നാണ് വസീം ജാഫറിന്റെ പ്രവചനം. കോലിയെ സംബന്ധിച്ച് വലിയൊരു പ്രത്യേകതയുള്ള പരമ്പര കൂടിയാണിത്. ക്യാപ്റ്റനല്ലാതെ വെറുമൊരു ടീമംഗം മാത്രമായി വർഷങ്ങൾക്കു ശേഷം അദ്ദേഹം കളിക്കുന്നുവെന്നതാണ് ഈ പരമ്പരയെ വേറിട്ടു നിർത്തുന്നത്. അടുത്തിടെയാണ് കോലിയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും മാറ്റി പകരം രോഹിത് ശർമയെ ചുമതലയേൽപ്പിച്ചത്. ശനിയാഴ്ച കോഹ്ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും രാജി വച്ചിരുന്നു.

2019 നവംബറിൽ ബംഗ്ലാദേശിനെതിരേ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ടെസ്റ്റിലായിരുന്നു കോലിയുടെ അവസാനത്തെ സെഞ്ച്വറി. പിങ്ക് ബോൾ ടെസ്റ്റ് കൂടിയായിരുന്നു ഇത്. ചരിത്രത്തിലാദ്യമായി ഇന്ത്യ കളിച്ച പിങ്ക് ബോൾ ടെസ്റ്റെന്ന പ്രത്യേകതയും ഈ മൽസരത്തിനുണ്ടായിരുന്നു. ഇന്ത്യ വിജയിച്ച മൽസരത്തിൽ കോലി സെഞ്ച്വറിയുമായി മിന്നിക്കുകയും ചെയ്തു. 136 റൺസാണ് അദ്ദേഹം നേടിയത്.

പക്ഷെ അത് വലിയൊരു സെഞ്ച്വറി ക്ഷാമത്തിന്റെ തുടക്കമായിരിക്കുമെന്ന് കോലിയോ, ആരാധകരോ സ്വപ്നം പോലും കണ്ടിരുന്നില്ല. പിന്നീട് സെഞ്ച്വറി ഒരിക്കൽപ്പോലും അദ്ദേഹത്തോടു കൂട്ടുകൂടിയിട്ടില്ല. സെഞ്ച്വറിയില്ലാതെ രണ്ടു വർഷം കോലി പൂർത്തിയാക്കിക്കഴിഞ്ഞു. ഏകദിനത്തിൽ കോലിയുടെ അവസാനത്തെ സെഞ്ച്വ്റി 2019 ആഗസ്റ്റ് 14നു വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു. അന്നു പുറത്താവാതെ 114 റൺസാണ് അദ്ദേഹം സ്‌കോർ ചെയ്തത്.

കോലി ഇതുവരെ നേടിയ 70 അന്താരഷ്ട്ര സെഞ്ച്വറികളിൽ 43ഉം ഏകദിനത്തിലായിരുന്നു. ടെസ്റ്റിൽ 27 സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഒരു സമയത്തു ഇന്ത്യയുടെ മുൻ ബാറ്റിങ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുള്ള 50 ഏകദിന സെഞ്ച്വറികളെന്ന ലോക റെക്കോർഡ് തിരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട താരമായിരുന്നു അദ്ദേഹം.

കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഈ ഫോർമാറ്റിൽ കോലി നായകസ്ഥാനമൊഴിഞ്ഞിരുന്നു. ഇതോടെ പകരക്കാരനായത് രോഹിത്തിനായിരുന്നു. ഒടുവിൽ കോലിയുടെ താൽപ്പര്യം പരിഗണിക്കാതെയാണ് സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും നീക്കി നിശ്ചിത ഓവർ ക്രിക്കറ്റിൽ ഒരു നായകൻ മതിയെന്ന തീരുമാനം കൈക്കൊണ്ടത്. പക്ഷെ പരിക്കിൽ നിന്നും മുക്തനായ ശേഷം പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കാത്തതിനാൽ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്ബരയിൽ രോഹിത് കളിക്കുന്നില്ല. പകരം കെഎൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. രാഹുലിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ കന്നി പരമ്ബര കൂടിയാണിത്. ജസ്പ്രീത് ബുംറയാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റൻ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.