കോഴിക്കോട്: സുഹൃത്തിനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടുകൊന്ന യുവാവ് പിടിയില്‍. വേങ്ങേരി സ്വദേശി മജീദിനെയാണ് സുഹൃത്ത് ലാലു കൊലപ്പെടുത്തിയത്.തടമ്ബാട്ടുതാഴത്ത് ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിയായിരുന്നു കൊലപാതകം നടന്നത്. അബ്ദുള്‍ മജീദ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവ ദിവസം രാത്രി അബ്ദുള്‍ മജീദും സുഹൃത്തുക്കളും മദ്യപിക്കാൻ വേണ്ടി കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട മദ്യപാനത്തിനിടെ മജീദും ലാലുവും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടയില്‍ ലാലു അബ്ദുള്‍ മജീദിനെ പിടിച്ച് തള്ളി. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അബ്ദുള്‍ മജീദ് കെട്ടിടത്തില്‍ നിന്ന് വീണതാണെന്നായിരുന്നു ആദ്യഘട്ടത്തില്‍ സുഹൃത്തുക്കളെല്ലാം പറഞ്ഞിരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സത്യം പുറത്തുവന്നത്.