രണ്ടു മക്കളെ ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ യുവതി കാമുകനൊപ്പം പോയി; അമ്മയുടെ പരാതിയിൽ യുവതി അറസ്റ്റിൽ

കൊല്ലം: രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി യുവതി. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. അഞ്ച് വയസ്സുള്ള ആൺകുട്ടിയേയും രണ്ട് മാസം മാത്രം പ്രായമുള്ള മറ്റൊരു കുഞ്ഞിനേയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. തഴവ കടത്തൂർ സ്വദേശിയായ 25 വയസ് പ്രായമുള്ള യുവതിയാണ് പൊലീസിന്റെ പിടിയിലായത്.

Advertisements

കഴിഞ്ഞ 13ന് ആണ് യുവതി സ്വന്തം മക്കളെ ഉപേക്ഷിച്ച് പുനലൂർ പിറവന്തൂർ സ്വദേശിയായ ആൺസുഹൃത്തിനൊപ്പം നാടുവിട്ടത്. തുടർന്നാണ് യുവതിയുടെ അമ്മ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയേയും ഒപ്പം പുനലൂർ സ്വദേശിയേയും അറസ്റ്റ് ചെയ്തു. ആശ്രിതരായ സ്വന്തം മക്കളെ നോക്കാൻ ബാദ്ധ്യതയുള്ള വ്യക്തിയായിരിക്കെ ഇതിന് തയ്യാറാകാതെ മുങ്ങിയതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് ബാലനീതി വകുപ്പ് ചുമത്തിയാണ് 25കാരിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ കുരുവിള, റഹിം, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് യുവതിയേയും കാമുകനേയും പിടികൂടിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.