കൊൽക്കത്ത : കൊല്‍ക്കൊത്തയിലെ ആർ ജി കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് മുമ്പ് അവർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അർദ്ധനഗ്നമായ അവസ്ഥയിലായിരുന്നു ശരീരം കണ്ടെത്തിയത്. അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തസ്രാവമുണ്ടെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളുണ്ടെന്നും നാല് പേജുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കൂടാതെ വയറിലും ഇടതു കാലിലും കഴുത്തിലും, അവളുടെ വലതു കൈയിലും, മോതിരവിരലിലും ചുണ്ടുകളിലും മുറിവുകളുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് സംഭവം നടന്നതെന്ന് കൊല്‍ക്കത്ത പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളില്‍ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തിയത്.