കൊൽക്കത്തയിൽ 40 കോടിയുടെ വീട് വാങ്ങി സൗരവ് ഗാംഗുലി; വാങ്ങിയത് രണ്ടു നിലയുള്ള വീട്

കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റും മുൻ ഇൻഡ്യൻ ക്രികറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി സെൻട്രൽ കൊൽകതയിൽ 40 കോടി രൂപയ്ക്ക് പുതിയ വീട് വാങ്ങി.
ലോവർ റൗഡൺ സ്ട്രീറ്റിലെ രണ്ട് നില കെട്ടിടത്തോടുകൂടിയ 23.6 കോട്ട പ്ലോടാണിത്. നിലവിലെ കെട്ടിടം പൊളിച്ച് പുതിയ വീട് പണിയുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

Advertisements

ഗാംഗുലി നിലവിൽ ബെഹാലയിലെ ബിരെൻ റോയ് റോഡിലുള്ള കുടുംബ വീട്ടിലാണ് താമസിക്കുന്നത്. ബെഹാലയിൽ വളർന്ന അദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച ക്രികറ്റ് ക്യാപ്റ്റൻമാരിൽ ഒരാളായി മാറി. സെൻട്രൽ കൊൽകതയിൽ ഒരു പുതിയ വീട് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും യാത്ര ചെയ്യാൻ സൗകര്യപ്രദമാണെന്നും ഗാംഗുലി അടുത്തിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘സ്വന്തമായി വീടുണ്ടായതിൽ സന്തോഷമുണ്ട്. സെൻട്രൽ ഏരിയയിൽ താമസിക്കുന്നത് സൗകര്യപ്രദമായിരിക്കും. പക്ഷേ, 48 വർഷം താമസിച്ചിരുന്ന വീട് വിട്ടുപോകാൻ പ്രയാസമാണ്,’ ഗാംഗുലി പറഞ്ഞു. ബിസിനസുകാരായ അനുപമ ബാഗ്രി, അവളുടെ അമ്മാവൻ കേശവ് ദാസ് ബിനാനി, മകൻ നികുഞ്ച് എന്നിവരായിരുന്നു പുതുതായി വാങ്ങിയ വസ്തുവിന്റെ വിൽപ്പനക്കാർ. അമ്മ നിരുപ ഗാംഗുലി, ഭാര്യ ഡോണ, മകൾ സന എന്നിവർക്കൊപ്പം ഗാംഗുലി തന്റെ പുതിയ വീട്ടിൽ താമസിക്കുമെന്നാണ് ലഭ്യമായ വിവരം.

Hot Topics

Related Articles