കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) നടത്താൻ സിബിഐ നീക്കം. ഇന്ന് നുണ പരിശോധന നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ, പ്രതിയെ മനഃശാസ്ത്ര പരിശോധന നടത്തിയിരുന്നു. കേസിലെ പ്രതിയുടെ പങ്കാളിത്തം എത്രത്തോളമെന്ന് വ്യക്തമാകാൻ നുണ പരശോധനയിലൂടെ സാധിക്കുമെന്നാണ് സിബിഐ കരുതുന്നത്.

Advertisements

സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്. ക്രൂരമായ ആക്രമണമാണ് നടന്നതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. അക്രമണത്തിന് പിന്നില്‍ ഒന്നിലേറെപ്പേരുണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, കേസില്‍ ഒരുപ്രതി മാത്രമാണെന്നായിരുന്നു പൊലീസ് നിലപാട്. സിബിഐയും ഇതുവരെ മറ്റാരെയും കേസില്‍ നേരിട്ട് പ്രതി ചേർത്തിട്ടില്ല. കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകത്തില്‍ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. അതേസമയം ബംഗാളിലെ സാഹചര്യം വിശദീകരിക്കാന്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഇന്ന് രാഷ്ട്രപതിയെ കാണും. അമിത് ഷായേയും ഗവര്‍ണര്‍ കാണുന്നുണ്ട്. സംഭവത്തില്‍ ഡോക്ടർമാരുടെ പ്രതിഷേധവും തുടരുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തിയ ചർച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നില്‍ സമാന്തര ഒപി സജ്ജമാക്കിയുള്ള ഡോക്ടർമാരുടെ സമരം ഇന്നും തുടരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.