ഡോക്ടറുടെ കൊലപാതകം; മുൻ പ്രിൻസിപ്പലിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ ഇന്നും ചോദ്യം ചെയ്തു. തുടര്‍ച്ചയായി ഏഴാം ദിവസമാണ് സിബിഐ ചോദ്യം ചെയ്യുന്നത്.

Advertisements

സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കൊല്‍ക്കത്ത പൊലീസും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 21 അംഗ അഭിഭാഷക സംഘമാണ് ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുക.

Hot Topics

Related Articles