കൊൽക്കാത്തയിലെ ഡോക്ടറുടെ കൊലപാതകം; കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ജൂനിയർ ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ അന്വേഷണ സംഘം കോടതിയില്‍. കൊല്‍ക്കത്തയിലെ വിചാരണ കോടതിയിലാണ് അന്വേഷണസംഘം റിപ്പോർട്ട് നല്‍കിയത്. നിലവില്‍ അറസ്റ്റിലായ ആശുപത്രി സിവില്‍ വളണ്ടിയർ സഞ്ജീവ് റോയിക്ക് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. നേരത്തെ സുപ്രീം കോടതിയില്‍ സമർപ്പിച്ച മുദ്രവച്ച കവറിലെ റിപ്പോർട്ടിലും കൂട്ടബലാത്സംഗ സാധ്യത സിബിഐ തള്ളിയതായി സൂചനയുണ്ടായിരുന്നു.

Advertisements

അതിനിടെ സഞ്ജീവ് റോയി കൊലപാതകം നടന്ന ദിവസം ആശുപത്രിയിലെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങളില്‍ സഞ്ജീവ് റോയ് ഒറ്റയ്ക്കാണ്. സിബിഐയും കൊല്‍ക്കത്ത പൊലീസും ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ ആർജി കർ ആശുപത്രിയിലാണ് ജൂനിയർ ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സെമിനാർ ഹാളില്‍ വെച്ചാണ് ക്രൂര കൃത്യം നടന്നത്. സിവില്‍ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലായിരുന്നു കുടുംബവും സഹപ്രവർത്തകരുമടക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നും ചിലരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നുവെന്നും ആരോപണമുയർന്നു. ആശുപത്രിയിലെ ചില ഡോക്ടർമാർക്ക് ഇതില്‍ പങ്കുണ്ടെന്നുമുള്ള ആരോപണവും ശക്തമായിരുന്നു. എന്നാല്‍ കൊല്‍ക്കത്ത പൊലീസിന്റെ അന്വേഷണം ഈ വഴിക്ക് നീണ്ടിരുന്നില്ല. ഇതോടെ പ്രതിഷേധവുമായി ആരോഗ്യപ്രവർത്തകരടക്കം തെരുവിലിറങ്ങി.
സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ സംഘം ആശുപത്രിയിലെ ആരോപണവിധേയരായ ഡോക്ടർമാരെയക്കം ചോദ്യം ചെയ്തു. ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെ നുണപരിശോധന നടത്താനും സിബിഐ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ കൂട്ട ബലാത്സംഗമുണ്ടായിട്ടില്ലെന്നാണ് സിബിഐ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.