യുവഡോക്ടറുടെ കൊലപാതകം; സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു

കൊൽക്കത്ത : കൊല്‍ക്കത്തയില്‍ യുവഡോക്ടറുടെ ക്രൂര കൊലപാതകം നടന്ന് ഒരു മാസം പൂർത്തിയാകുമ്പോഴും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. രാജ്യ തലസ്ഥാനത്തെ ആശുപത്രികളില്‍ പോലും സിസിടിവി സ്ഥാപിക്കാനും വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനുമുള്ള നടപടികള്‍ എവിടെയുമെത്തിയില്ല. മലയാളികളടക്കമുള്ള ആരോഗ്യ പ്രവർത്തകർ ഭീതിയിലാണ് രാപ്പകല്‍ ജോലി ചെയ്യുന്നത്.

Advertisements

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി ആരോഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. ആഴ്ചകള്‍ നീണ്ട സമരം സുപ്രീംകോടതിയുടെ നിർണായക ഇടലപെടലുകള്‍ക്ക് വരെ കാരണമായി. എന്നാല്‍ ഈ പ്രതിഷേധം കൊണ്ടൊന്നും അധികാരികള്‍ ഉണർന്ന് പ്രവർത്തിച്ചില്ല. ആശുപത്രികളില്‍ എല്ലായിടത്തും സിസിടിവി, രാത്രിയിലടക്കം പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥർ, വിശ്രമമുറികള്‍, പോലീസ് സുരക്ഷ ഇതെല്ലാം വേണമെന്നായിരുന്നു ആവശ്യം. സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെ തിരക്കുപിടിച്ചുള്ള പ്രഖ്യാപനങ്ങളല്ലാതെ നടപടികള്‍ ഒന്നും എവിടെയുമെത്തിയിട്ടില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ പോലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനോ വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനോ ഇതുവരെ നടപടികളുണ്ടായിട്ടില്ല.
വിഷയത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി നിർദേശങ്ങള്‍ നല്‍കാൻ ദേശീയ കർമ്മ സമിതിയെ രൂപീകരിച്ചിരുന്നു. എന്നാല്‍ സമിതിയില്‍ ആരോഗ്യ പ്രവർത്തകരില്‍ ഭൂരിപക്ഷമായ നേഴ്സുമാരുടെ പ്രതിനിധികളാരെയും ഉള്‍പ്പെടുത്തിയില്ല.

സുപ്രീം കോടതിയുടെ ഇടപെടലും കേന്ദ്രസർക്കാറിന്റെ വാഗ്ദാനങ്ങളില്‍ പ്രതീക്ഷയർപ്പിച്ചുമാണ് ആരോഗ്യ പ്രവർത്തകർ സമരം നിർത്തിയത്. എന്നാല്‍ ഓരോ ദിവസവും പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നാണ് മലയാളികളടക്കമുള്ള ദില്ലിയിലെ ആരോഗ്യ പ്രവർത്തകർ പറയുന്നത്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഊർജിതമായ നടപടികളാണാവശ്യം.

Hot Topics

Related Articles