കൊൽക്കത്ത : കൊല്‍ക്കത്ത ആർജി കാർ മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി സഞ്ജയ് റോയ് സംഭവത്തിന് ഒരു ദിവസം മുൻപും കൊല്ലപ്പെട്ട ഡോക്ടറെ പിന്തുടർന്നതായി റിപ്പോർട്ട്. ഈ മാസം ഒൻപതാം തിയതിയാണ് കൊലപാതകം നടന്നത്. ഇതിന് ഒരു ദിവസം മുൻപ് എട്ടാം തിയതി, കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ചെസ്റ്റ് മെഡിസിൻ വാർഡില്‍ വച്ച് താൻ പിന്തുടർന്നിരുന്നുവെന്നാണ് ഇയാള്‍ കൊല്‍ക്കത്ത പൊലീസിന് മൊഴി നല്‍കിയത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. 33കാരനായ പ്രതി കൊല്ലപ്പെട്ട ഡോക്ടറേയും മറ്റ് നാല് ജൂനിയർ ഡോക്ടർമാരേയും തുറിച്ച് നോക്കി ഇരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഒൻപതാം തിയതി പുലർച്ചെ ഒരു മണിയോടെയാണ് പെണ്‍കുട്ടി സെമിനാർ ഹാളിലേക്ക് വിശ്രമിക്കാനായി എത്തുന്നത്. ജൂനിയർ ഡോക്ടർ പുലർച്ചെ 2.30ന് ഇവരോട് സംസാരിച്ചിട്ടുണ്ട്. ഇരുവരും സംസാരിച്ചതിന് ശേഷം ഈ പെണ്‍കുട്ടി വീണ്ടും ഉറങ്ങാനായി കിടന്നു. പിറ്റേന്ന് പുലർച്ചെ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ നാല് മണിയോടെ സഞ്ജയ് റോയ് ഈ കെട്ടിടത്തിന് അടുത്തേക്ക് വരുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം സഞ്ജയ് റോയിക്ക് നുണ പരിശോധന നടത്താൻ സിബിഐ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. പ്രതി കടുത്ത മനോവൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്ന ആളാണെന്നും, അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്നും സിബിഐ ഉദ്യോഗസ്ഥർ പറയുന്നു.