ഐ പി.എൽ പൂരം
കൊൽക്കട്ടക്ക് 6 വിക്കെറ്റ് കയ്യിലിരിക്കെ 4 ഓവറിൽ 40 റൺസ് മാത്രം മതിയെന്നിരിക്കെയാണ് ചാഹലിന്റെ ആ മാന്ത്രിക ഓവർ വരുന്നത് !
വെറും രണ്ട് റൺസ് മാത്രം വിട്ടു കൊടുത്തു കൊണ്ട് ഏത് മരുഭൂമിയിലും റൺസിന്റെ ഉറവ കണ്ടെത്തുന്ന വെങ്കിടേഷ് അയ്യരെയും , ശ്രെയസ് അയ്യരെയും കമ്മിൻസിനെയും അടക്കം നാല് പേരെ പുറത്താക്കിക്കൊണ്ടുള്ള ആ മാജിക്കൽ ഓവർ !
അയാളുടെ വിരലുകളിലൊളിപ്പിച്ച മായാജാലം കഴിയുമ്പോൾ കൊൽക്കട്ടക്ക് ജയം രണ്ട് വിക്കെറ്റ് ശേഷിക്കെ മൂന്ന് ഓവറിൽ 38 റൺസ് !
8 വിക്കറ്റ് നഷ്ടപെട്ട കൊൽക്കട്ട എത്ര റൺസിന് തോൽക്കുമെന്ന് മാത്രമേ ആരാധകർ പോലും ചിന്തിച്ചു കാണു …..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതും ഡെത്ത് ഓവറുകളിൽ കമ്പ്യൂട്ടർ ഗെയിമിന്റെ അക്ക്യൂറസിയിൽ പന്തുകളെറിയുന്ന ബോൾട്ടിന്റെ ഓരോവർ ബാക്കിയുള്ളപ്പോൾ !
പതിനെട്ടാം ഓവർ എറിയാൻ ബോൾട്ട് കടന്നു വരുകയാണ് , തന്റെ അന്നത്തെ ബൗളിംഗ് സ്റ്റാറ്റസിൽ വിക്കറ്റുകളുടെ നേരെ സീറോ എന്ന് കണ്ടതിൽ ഒരല്പം അലോസരപ്പെട്ടാണ് അയാൾ പന്തെറിയുവാൻ വരുന്നത് തന്നെ …
ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ പിഴുതു കൊണ്ട് തന്റെ സ്റ്റാറ്റസ് ഒന്ന് അലങ്കരിക്കാം എന്ന് കരുതി അയാൾ എറിഞ്ഞ ആദ്യ പന്ത് ജാക്സൺ സിംഗിൾ എടുക്കുകയാണ് …
സ്‌ട്രൈക് എൻഡിൽ , ഓരോ കളിയിലും തന്നെക്കൊണ്ട് ആകുന്നത് പോലെ എന്തെങ്കിലും ടീമിന് വേണ്ടി ചെയ്യണം എന്ന് അതിയായി ആഗ്രഹിക്കുന്ന , അന്ന് ബൗളിങ്ങിൽ 4 ഓവറിൽ വിക്കറ്റ് ഒന്നുമില്ലതെ 44 റൺസ് വഴങ്ങിയതിന്റെ നിരാശയിൽ നിൽക്കുന്ന ഉമേഷ് യാദവ് എന്ന ബൗളറും …
വിക്കറ്റ് മോഹിച്ചു വന്ന ബോൾട്ടിന്റെ അടുത്ത പന്ത് ചെന്നു നിന്നതു ലോങ്ങ് ഓണിന് മുകളിലൂടെ ഗാലറിയിൽ ആയിരുന്നു ….
തെറ്റ് തിരുത്തി എറിഞ്ഞ അടുത്ത ഷോർട് ബോളിനെ പുൾ ചെയ്തു കൊണ്ടൊരു ഡബിൾ !
വെല്ലുവിളി സ്വീകരിച്ചു കൊണ്ട് ബോൾട്ട് എറിഞ്ഞ ഫുൾ ലെങ്ത് ആയ അടുത്ത പന്തിനെ വീണ്ടും ലോൺഗോണിന് മുകളിലൂടെ പറത്തി വിടുന്ന ഉമേഷ് !
ഗുഡ് ലെങ്ങ്തിൽ പിച്ച് ചെയ്‌ത അടുത്ത പന്തിനെ ബൗണ്ടറി വരയിലേക്കുള്ള വഴി കാണിച്ചു കൊടുത്ത കവർ ഡ്രൈവ് !
20 റൺസ് വന്ന പതിനെട്ടാമത്തെ ഓവർ !
കൊൽക്കത്തയുടെ പത്താം നമ്പർ ബാറ്റെർക്കു മുന്നിൽ രാജസ്ഥാന്റെ ഒന്നാം നമ്പർ ബൗളറുടെ ബൗളിംഗ് സ്റ്റാറ്റസ് ആകെ അലങ്കോലം ആകുന്ന കാഴ്ച !
അവസാന ഓവറിലെ നാലാം പന്തിൽ അയാൾ പുറത്താകുന്നത് വരെ രാജസ്ഥാന്റെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന കൊൽക്കത്ത !
ഏഴു റൺസിന് കൊൽക്കത്ത തോറ്റു പോയെങ്കിലും നിങ്ങൾക്ക് തല ഉയർത്തി തന്നെ മടങ്ങാം …
താങ്ക്സ് ഉമേഷ് ഭായ് ….
ഈ ഉദ്യോഗജനകമായ നിമിഷങ്ങൾക്ക് ….
പതിനേഴാം ഓവറിൽ തീർന്ന കളിയെ ഫൈനൽ ഓവർ വരെയെത്തിച്ചതിനു …..
217 റൺസ് എടുത്തിട്ട് പോലും ജയിക്കുവാനാകുമെന്നുറപ്പില്ലലോ എന്ന് രാജസ്ഥാനെ കൊണ്ട് ചിന്തിപ്പിച്ചതിനു …….
നിങ്ങളൊക്കെ ആണ് മനുഷ്യാ ഈ കളിക്കു ഇത്ര സൗന്ദര്യം ഉണ്ടാകുവാൻ കാരണം …….