കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ ആർജി കാർ ബലാത്സംഗ കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്. പ്രതി സഞ്ജയ് റോയ് കുറ്റക്കാനെന്ന് കൊല്‍ക്കത്ത കോടതി വിധിച്ചിരുന്നു. പ്രതി യുവ ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞെന്നും സീല്‍ദ അഡീഷണല്‍ സെഷൻസ് ജഡ്ജി അനിർബൻ ദാസ് ശനിയാഴ്ച കണ്ടെത്തിയിരുന്നു. 25 വർഷത്തില്‍ കൂടുതല്‍ തടവോ വധശിക്ഷയോ ലഭിക്കാനുള്ള കുറ്റങ്ങളാണ് പ്രതി ചെയ്തതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ വധശിക്ഷയാണ്, ഏറ്റവും കുറഞ്ഞ ശിക്ഷ ജീവപര്യന്തമാണ്. ഭാരതീയ ന്യായ സൻഹിത സെക്ഷൻ 64, 66, 103(1) പ്രകാരം തെളിയിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് വധശിക്ഷ വരെ ലഭിക്കാമെന്ന് തുറന്ന കോടതിയില്‍ ജഡ്ജി സഞ്ജയ് റോയിയെ അറിയിച്ചു.
“നിങ്ങള്‍ ഇരയെ ഞെരുക്കി കൊന്ന രീതി കണക്കിലെടുക്കുമ്ബോള്‍ ഇത് ഒരു ജീവപര്യന്തമോ മരണമോ ആകാം,” ജഡ്ജി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ പൂർണ്ണമായും നിരപരാധിയാണെന്നും യഥാർത്ഥ കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും സഞ്ജയ് റോയ് കോടതിയില്‍ പറഞ്ഞു. സിബിഐയാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സിബിഐ അഭിഭാഷകൻ കോടതില്‍ ആവശ്യപ്പെട്ടിരുന്നു.