ഐപിഎൽ ; കൊൽക്കത്തയ്ക്കെതിരെ ലഖ്നൗ ആദ്യം ബാറ്റേന്തും ; പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യം

കൊൽക്കത്ത : ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ നിർണായക പോരാട്ടത്തിൽ കൊൽക്കത്തക്കെതിരെ ലഖ്നൗ സൂപ്പർ ജയൻറ്സ് ആദ്യം ബാറ്റ് ചെയ്യും.   ഈഡൻ ഗാർഡൻസിലാണ് മത്സരം. ദീർഘകാലം കൊൽക്കത്തയെ നയിക്കുകയും രണ്ട് തവണ കിരീടം സമ്മാനിക്കുകയും ചെയ്ത ഗൗതം ഗംഭീറിന് കീഴിലാണ് ലഖ്നൗ നിർണായ പോരാട്ടത്തിന് കൊൽക്കത്തയിൽ ഇറങ്ങുന്നത്.

Advertisements

ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയെ വീഴ്ത്തിയാൽ ലഖ്നൗവിന് പ്ലേഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാകാം. എന്നാൽ തോറ്റാൽ പിന്നെ മുംബൈ ഇന്ത്യൻസോ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരോ അവസാന മത്സരത്തിൽ തോൽക്കാനായി കാത്തിരിക്കണം. ജയിച്ചാൽ ആദ്യ രണ്ടിലൊന്നായി ഫിനിഷ് ചെയ്യാനുള്ള സാധ്യതയും ലഖ്നൗവിന് മുന്നിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർച്ചയായ മൂന്ന് തോൽവികൾക്ക്ശേഷം മാർക്ക് സ്റ്റോയിനിസിൻറെ മികവിൽ തുടർച്ചയായി രണ്ട് ജയം നേടിയാണ് ലഖ്നൗ കൊൽക്കത്തയിൽ ഇറങ്ങുന്നത്. എന്നാൽ വെറും വഴി മുടക്കികളാവാനാല്ല കൊൽക്കത്ത ഇറങ്ങുന്നത്. ഭാഗ്യം തുണച്ചാൽ അവർക്കും പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിൽക്കുന്നുണ്ട്. പക്ഷെ അതിന് വെറും ജയം മാത്രം പോര. എതിരാളികളെ നെറ്റ് റൺറേറ്റിലും പിന്നിലാക്കാൻ പോന്ന വമ്ബൻ ജയം തന്നെ വേണം അവർക്ക്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.