കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ ബൈക്കിടിച്ച് അഞ്ചാം ക്ലാസുകാരൻ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച 19 കാരൻ അറസ്റ്റില്‍. തെക്കുംഭാഗം സ്വദേശി ബേസിലിൻ ബ്രിട്ടോയാണ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായത്. പ്രതിക്ക് ലൈസൻസ് ഇല്ലെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ പതിനൊന്നാം തീയതിയാണ് കാരാളിമുക്ക് – കടപുഴ റോഡിലെ റെയില്‍വേ മേല്‍പാലത്തിന് സമീപം അപകടമുണ്ടായത്.
സഹപാഠികള്‍ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന കാരാളിമുക്ക് സ്വദേശി അഭിരാമിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ബാഗിന്‍റെ വള്ളി ബൈക്കിന്‍റെ ഹാൻഡിലില്‍ കുടുങ്ങിയതോടെ കുട്ടിയെ വലിച്ചിഴച്ച് ബൈക്ക് മുന്നോട്ട് നീങ്ങി. കുട്ടി തെറിച്ച് വീണതിന് പിന്നാലെ യുവാവ് ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അഭിരാം മരിച്ചത്.