കൊല്ലാട് കല്ലുങ്കൽക്കടവ് പ്രദേശത്തെ കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കൽ; പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 28 തിങ്കളാഴ്ച

കൊല്ലാട്: പനച്ചിക്കാട് പഞ്ചായത്തിലെ നാല് ആറ് വാർഡുകളെ ബന്ധിപ്പിക്കുന്ന കല്ലുങ്കൽകടവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കൽ പരിപാടി ഫെബ്രുവരി 28 തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ ഒൻപതിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും.

Advertisements

യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, പനച്ചിക്കാട് പഞ്ചായത്ത് ആക്ടിംങ് പ്രസിഡന്റ് റോയി മാത്യു തുടങ്ങിയവർ പ്രസംഗിക്കും. പനച്ചിക്കാട് പഞ്ചായത്തിന്റെയും, പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

Hot Topics

Related Articles