അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് കാരണം ആല്‍ഗല്‍ ബ്ലൂം പ്രതിഭാസമോ? പരിശോധനാ ഫലം ഉടൻ

കൊല്ലം: കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് ആല്‍ഗല്‍ ബ്ലൂം എന്ന പ്രതിഭാസം കാരണമെന്ന് പ്രാഥമിക നിഗമനം. കായലില്‍ മാലിന്യം കലരുന്നതടക്കം പായലുകള്‍ പെരുകുന്ന പ്രതിഭാസത്തിന് കാരണമാകുമെന്ന് വിദഗ്ധർ പറഞ്ഞു. അഷ്ടമുടി കായലിലെ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് ഒരേ ഇനത്തില്‍ പെട്ട മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കഴിഞ്ഞ 26-ാം തീയതി വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റ ദിവസം കൊണ്ട് വലിയ തോതില്‍ മീനുകള്‍ ചത്തുകരയ്ക്ക് അടിഞ്ഞുതുടങ്ങി.

Advertisements

തുടർന്ന് ജില്ലാ ഫിഷറീസ് ഉദ്യോഗസ്ഥരും മലിനീകരണ ബോർഡും പ്രദേശത്തെത്തി മത്സ്യങ്ങളുടേയും വെള്ളത്തിന്‍റേയും സാമ്പിളുകള്‍ ശേഖരിച്ചു. കുഫോസിന്‍റെ മൊബൈല്‍ ലാബടക്കമെത്തിച്ചാണ് സാമ്പിളുകളെടുത്തത്.ആല്‍ഗല്‍ ബ്ലൂം എന്ന പ്രതിഭാസം ഉണ്ടായതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചാവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആല്‍ഗകള്‍ അനിയന്ത്രിതമായി പെരുകുന്നതാണ് ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം. ഇത് കായലിലെ ഓക്സിജന്‍റെ അളവ് കുറയുന്നതിനും മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നതിനും കാരണമാകും. മത്സ്യങ്ങള്‍ ചാവുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ തുടർച്ചയായി മഴ പെയ്തിരുന്നു. കരയില്‍ നിന്നും കായലിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളത്തില്‍ നൈട്രജൻ ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ കൂടുതലാണെങ്കിലും ആല്‍ഗല്‍ ബ്ലൂം സംഭവിക്കുമെന്ന് വിദഗ്ധർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൈവമാലിന്യമടക്കം കായലിലേക്ക് ഒഴുകിയെത്തുന്നതും ഇതിന്‍റെ സാധ്യതകൂട്ടും. വെള്ളത്തിന്‍റേയും മീനുകളുടേയും പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മിനുകള്‍ ചത്തതിന് കാരണം സ്ഥിരീകരിക്കാനാകുവെന്ന് വിദഗ്ധ സംഘം വ്യക്തമാക്കി.

കായലില്‍ മാലിന്യമടക്കമുള്ള കൊണ്ട് വന്ന് തള്ളുന്നതാണ് മീനുകള്‍ ചത്ത് പൊങ്ങാൻ കാരണമെന്നായിരുന്നു നാട്ടുകാർ ആരോപിച്ചത്. പലരും കെമിക്കല്‍ കലർന്ന കക്കൂസ് മാലിന്യങ്ങളടക്കം വണ്ടിയിലെത്തിച്ച്‌ ഇവിടെ തളളാറുണ്ടെന്നും ഇത് കായലില്‍ മീൻ ചത്ത് പൊങ്ങന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകള്‍ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.