കൊട്ടാരക്കര: കുളക്കടയില്‍ ദമ്ബതികള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറുമായി കൂട്ടിയിടിച്ച ഇന്നോവ കാറില്‍നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ്.അപകടത്തില്‍ ആള്‍ട്ടോ കാറിലുണ്ടായിരുന്ന ദമ്ബതികള്‍ മരിക്കുകയും മൂന്നുവയസ്സുള്ള ഇവരുടെ കുഞ്ഞിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശികളായ ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസ്സുള്ള ശ്രീക്കുട്ടിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച അര്‍ധരാത്രിയില്‍ കുളക്കടയിലാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് വന്ന ഓള്‍ട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.
ഇന്നോവയിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നോവ കാറില്‍ സഞ്ചരിച്ചവരുടെ പക്കല്‍നിന്നാണ് പൊലീസ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.