യുവതിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; സംഭവം കൊല്ലത്ത്

കൊല്ലം: യുവതിയെ വെട്ടിക്കൊലപ്പെടുത്തി ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ്‌എൻ പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിയ പ്രതി ലാലുമോനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Advertisements

കൊല്ലം പുത്തൂർ വല്ലഭൻകരയിലെ ലാലുമോൻ്റെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും ഏറെ കാലമായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. രണ്ടു വർഷം മുമ്പ് റബ്ബർ തോട്ടത്തില്‍ ശാരുവിനെ കെട്ടിയിട്ടെന്ന കേസില്‍ അറസ്റ്റിലായ ലാലുമോൻ റിമാൻഡില്‍ കഴിഞ്ഞിരുന്നു.

Hot Topics

Related Articles