കൊല്ലം : കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വീട്ടിനുള്ളില്‍ തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുഷ്പലതയുടെ അച്ഛൻ ആന്റണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇരുവരെയും പുഷ്പലതയുടെ മകൻ ഉപദ്രവിക്കാറുണ്ടെന്ന് വെള്ളിയാഴ്ച പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തി മകൻ അഖില്‍ കുമാറിന് താക്കീത് നല്‍കി മടങ്ങി. പിന്നീട് ഇന്ന് രാവിലെ സമീപത്ത് താമസിക്കുന്ന ബന്ധുവാണ് പുഷ്പലതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുഷ്പലതയുടെ മകൻ അഖിലിന് വേണ്ടി കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.