എംഡിഎംഎ കടത്ത്; കൊല്ലത്ത് രണ്ടിടത്ത് അറസ്റ്റ്; കോൺഗ്രസ് നേതാവിന്റെ കൂട്ടപ്രതിയും പിടിയിൽ

അഞ്ചല്‍: കൊല്ലം അഞ്ചല്‍ ബൈപ്പാസില്‍ നവംബർ മാസത്തില്‍ നടത്തിയ എംഡിഎംഎ വേട്ടയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ഏരൂര്‍ അയിലറ സ്വദേശി പ്രദീപ് ചന്ദ്രൻ ആണ് അഞ്ചല്‍ പൊലീസിന്‍റെ പിടിയിലായത്. ബെംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്ന് കിഴക്കൻ മലയോര മേഖലയിലേക്ക് എംഡിഎംഐ എത്തിക്കുന്നതില്‍ പ്രധാനിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.

Advertisements

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നവംബറില്‍ കോണ്‍ഗ്രസ് നേതാവ് ഷിജുവും സുഹൃത്തും ലഹരിമരുന്നുമായി പിടിയിലായ കേസിലെ കൂട്ടുപ്രതിയാണ് പ്രദീപ്.
മറ്റൊരു സംഭവത്തില്‍ കൊല്ലത്ത് മാരക രാസ ലഹരിയായ മെത്താഫെറ്റാമൈൻ കടത്തിയ കേസില്‍ യുവാവ് പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി അഫ്സലാണ് 165.11 ഗ്രാം മെത്തുമായി പിടിയിലായത്. സുഹൃത്തുക്കള്‍ക്കും പരിചയക്കാർക്കും ഇടയില്‍ വില്‍പന നടത്താൻ ബെംഗളൂരുവില്‍ നിന്നാണ് രാസലഹരി എത്തിച്ചതെന്ന് അഫ്സല്‍ എക്സൈസിനോട് പറഞ്ഞു.

Hot Topics

Related Articles