കൊല്ലം: കൊല്ലത്ത് സെൻ്റ് തോമസ് സിഎസ്‌ഐ പള്ളി (ഇംഗ്ലീഷ് പള്ളി) വളപ്പില്‍ സൂട്‌കേസിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കല്‍ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം. സെമിത്തേരിക്ക് സമീപം കണ്ടെത്തിയ അസ്ഥികൂടം ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരണ്‍ നാരായണൻ പറഞ്ഞു.
Advertisements
ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു അസ്ഥികൂടം. മനുഷ്യൻ്റെ അസ്ഥികൂടമാണെന്നും വ്യക്തമായി. എന്നാല്‍ എല്ലാ അസ്ഥികളും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.