കൊല്ലം എംസി റോഡില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു: ദമ്പതികൾക്ക് ദാരുണാന്ത്യം

കൊല്ലം: എംസി റോഡില്‍ കുളക്കടയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ മരിച്ചു. പള്ളിക്കല്‍ ബിനീഷ് ഭവനില്‍ ബിനീഷ് കൃഷ്‌ണന്‍ (32), ഭാര്യ അഞ്ചു (30)എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം.നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബിനീഷിന്റെ രണ്ടര വയസുള്ള മകള്‍ ശ്രേയയെയും കാര്‍ ഓടിച്ചിരുന്ന അടൂര്‍ ചൂരക്കോട് സ്വദേശി അരവിന്ദ് സന്തോഷിനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles