കൂടെ കൂടെ കറന്റ് പോകുന്ന പ്രവണത ഇല്ലാതാക്കണം; പാലാ കൊല്ലപ്പള്ളിയില്‍ 110 കെവി സബ്‌സ്റ്റേഷന്‍ ആരംഭിക്കണമെന്ന് ജോസ് കെ മാണി എം പി

പാലാ: പാലാ നിയോജക മണ്ഡലത്തിലെ കൊല്ലപ്പള്ളിയില്‍ 110 കെവി സബ്‌സ്റ്റേഷന് 2022-2023 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിവേദനം അദ്ദേഹം നേരിട്ട് ധനകാര്യ മന്ത്രിക്കും വൈദ്യുതി മന്തിക്കും നല്‍കി. കൊല്ലപ്പള്ളിയില്‍ 110 കെവി സബ്‌സ്റ്റേഷന്‍ ആരംഭിക്കുന്നതോടെ കൊല്ലപ്പള്ളി, ഭരണങ്ങാനം വൈദ്യുതി സെക്ഷന്‍ ആഫീസുകളുടെ പരിധിയില്‍വരുന്ന ഉപഭോക്താക്കള്‍ക്കും, മേലുകാവ്, മേച്ചാല്‍, മൂന്നിലവ്, തലനാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കും കൂടെ കൂടെ കറന്റ് പോകുന്ന പ്രവണത ഇല്ലാതാക്കുവാന്‍ കഴിയും.

Advertisements

നിര്‍ദിഷ്ട രാമപുരം, നീലൂര്‍, മലങ്കര, ശുദ്ധജലവിതരണപദ്ധതിക്ക് തടസ്സം കൂടാതെ ജലവിതരണം നടത്തുവാന്‍ ഈ സബ്‌സ്റ്റേഷന്‍ വലിയ ഗുണം ചെയ്യും. ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി, ജലനിധി പദ്ധതി, ജനകീയ കുടിവെള്ള പദ്ധതി എന്നിവക്കും മതിയായ അളവില്‍ വൈദ്യുതി എത്തിക്കുവാന്‍ ഈ സബ്‌സ്റ്റേഷന് കഴിയും. മലയോര മേഖലകളിലും ഗിരിവര്‍ഗ്ഗ മേഖലകളിലും അനുഭവപ്പെടുന്ന വോള്‍ട്ടേജ് ക്ഷാമവും ടച്ചിങ് മൂലമുള്ള പ്രസരണ നഷടവും പരിഹരിക്കുവാന്‍ ഈ സബ്‌സ്റ്റേഷന് സാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ, രാമപുരം, ഈരാറ്റുപേട്ട സബ്‌സ്റ്റേഷനുകളില്‍ വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ നിര്‍ദിഷ്ട കൊല്ലപ്പള്ളി സബ്‌സ്റ്റേഷനില്‍ നിന്നും വൈദ്യുതി എത്തിച്ചു കൊടുക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. തന്മൂലം പാലാ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളെയും പൂഞ്ഞാര്‍ മണ്ഡലത്തിലെ ഈരാറ്റുപേട്ട-തീക്കോയി-പൂഞ്ഞാര്‍- പിണ്ണാക്കനാട് എന്നീ വൈദ്യുതി സെക്ഷന്‍ ആഫീസുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളെയും വെളിച്ചവിപ്ലവത്തില്‍ എത്തിക്കുവാന്‍ സാധിക്കുന്ന മഹത്തായ സംരംഭമാണിത്

നേര്യമംഗലം-പള്ളം 110 കെവി ലൈന്‍ കടന്നുപോകുന്ന കൊല്ലപ്പള്ളി മങ്കരയില്‍ സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുവാന്‍ വൈദ്യുതി ലൈന്‍ വലിക്കേണ്ടതില്ല. നെല്‍പാടത്തുകൂടെയാണ് ലൈന്‍ കടന്ന്‌പോകുന്നത്. ഇലട്രിസിറ്റി ബോര്‍ഡിന്റെ പ്രൊപ്പോസല്‍ ആയ മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും വരുന്ന 110 കെവി ലൈനില്‍നിന്നും കൂത്താട്ടുകുളം-രാമപുരം-കൊല്ലപ്പള്ളി സബ്‌സ്റ്റേഷന്‍ ലൈന്‍ വലിയ സാമ്പത്തിക ബാധ്യതയും തടസങ്ങളും ഉണ്ടാകുന്ന പ്രൊപ്പോസല്‍ ആണ്. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കൊല്ലപ്പള്ളി 110 കെവി സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിനു യാതൊരു തടസ്സങ്ങളും ഇല്ല എന്നതിനാലും സാമ്പത്തിക ലാഭവും കണക്കിലെടുത്ത് ടി സബ്‌സ്റ്റേഷന്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിക്കുവാന്‍ ആവശ്യമായ സമ്മര്‍ദ്ദം സര്‍ക്കാരില്‍ ചെലുത്തുമെന്നും ഇലട്രിസിറ്റി ബോര്‍ഡിന്റെ പൂര്‍ണ്ണ സഹകരണം ഈ കാര്യത്തില്‍ ഉണ്ടാകുമെന്നും ജോസ് കെ മാണി അറിയിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.