അഭിനേതാക്കളെ വിലക്കാൻ സംഘടനയ്ക്ക് അധികാരമില്ല ; തമിഴ് സിനിമയില്‍ അന്യ ഭാഷാ താരങ്ങളെ അഭിനയിപ്പിക്കില്ലെന്ന വാർത്ത അടിസ്ഥാന രഹിതം ; ഫെഫ്സി

ചെന്നൈ : തമിഴ് സിനിമയില്‍ അന്യ ഭാഷാ താരങ്ങള്‍ വേണ്ടെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘടന. താരങ്ങളുടെ കാര്യമല്ല ഉദ്ദേശിച്ചതെന്നും അഭിനേതാക്കളെ വിലക്കാൻ സംഘടനയ്ക്ക് അധികാരമില്ലെന്നും ഫെഫ്‌സി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

Advertisements

ഇതരഭാഷാ താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്നാണ് ഫെഫ്‌സി പ്രസ്താവനയിലൂടെ അര്‍ത്ഥമാക്കിയതെന്ന വിലയിരുത്തലില്‍, തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ തെലുങ്ക് സിനിമാ മേഖലയുടെ പ്രതിഷേധത്തിൻറെ പശ്ചാത്തലത്തിലാണ് ഫെഫ്‌സി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ് സിനിമകളില്‍ അന്യഭാഷാ താരങ്ങള്‍ വേണ്ടെന്നും ചിത്രീകരണം തമിഴ്‌നാട്ടില്‍ മാത്രം നടത്തണമെന്നും ഉള്‍പ്പെടെ നിര്‍ദേശങ്ങളാണ് സംഘടന മുന്നോട്ടുവെച്ചത്. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണിതെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.