മലപ്പുറം: കൊണ്ടോട്ടി സബ് രജിസ്ട്രാർ കൈക്കൂലിയുമായി പിടിയില്‍. കൈക്കൂലി വാങ്ങിയ 40,000 രൂപയുമായി സനില്‍ ജോസാണ് വിജിലൻസിന്റെ പിടിയിലായത്. ഇടനിലക്കാരനില്‍ നിന്ന് 20,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സനില്‍ ജോസിനെ വിജിലൻസ് പിടികൂടിയത്.
കുടുംബ സ്വത്ത് വീതം വെക്കുന്നതിനാണ് ഇയാള്‍ വലിയ തുക ആവശ്യപ്പെട്ടത്. 1,40000 രൂപ വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് വലിയ തുകയാണെന്ന് പറഞ്ഞ വീട്ടുകാർക്ക് ഇടനിലക്കാരൻ വഴി തുക കുറച്ചു നല്‍കുകയായിരുന്നു. 90,000 രൂപയാണ് വീട്ടുകാരില്‍ നിന്ന് ഈടാക്കാൻ ശ്രമിച്ചത്. ഈ പണം കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്. 40,000 രൂപ സബ് രജിസ്ട്രാറില്‍ നിന്നും 20,000 ഇടനിലക്കാരനില്‍ നിന്നുമാണ് പിടിച്ചെടുത്തത്. ഈ പണം കൊണ്ട് കുടുംബ സ്വത്ത് വീതം വെച്ചു നല്‍കാമെന്ന് പറഞ്ഞായിരുന്നു കൈക്കൂലി.