കൂരോപ്പട : താന്നിക്കൽ പരേതനായ റ്റി.എം മത്തായിയുടെ മകൻ റ്റി.എം ഷാജി (57) നിര്യാതനായി. സംസ്ക്കാരം നാളെ മെയ് ഏഴ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാമ്പാടി- കൂരോപ്പട റൂട്ടിൽ ചെന്നാമറ്റത്തുള്ള താന്നിക്കൽ ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം ഇടയ്ക്കാട്ടുകുന്ന് സെന്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭൗതികശരീരം നാളെ മെയ് ഏഴ് ചൊവ്വാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ എത്തിക്കും. മൂന്നിലവ് കുന്നേൽ കുടുംബാംഗം ജാൻസിയാണ് ഭാര്യ. മക്കൾ: അൽഷ, അലീന, അനീറ്റ. താന്നിക്കൽ ജോയി, രാജു , സാബു , ലിസ്സി , മിനി എന്നിവർ സഹോദരങ്ങളാണ്.
Advertisements