കൂരോപ്പട: മൃഗ സംരക്ഷണ വകുപ്പ് കൂരോപ്പട ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കന്നുകുട്ടികൾക്കുള്ള ഗോവർദ്ധിനി പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ കാലിത്തീറ്റയും പാസ് ബുക്കും ക്ഷീര കർഷക ലാലി വേണുനാഥിന് നൽകി നിർവ്വഹിച്ചു.പശുക്കിടാങ്ങൾക്ക് 30 മാസം പ്രായമാകുന്നതു വരെ പകുതി വിലയ്ക്ക് മാസം തോറും കൂരോപ്പട ക്ഷീരോത്പാദക സഹകരണ സംഘം മുഖേന കാലിതീറ്റ നൽകുന്നതാണ്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി ജി മോഹനൻ , അനിൽ കൂരോപ്പട, മഞ്ജു കൃഷ്ണകുമാർ, ബാബു കുര്യാക്കോസ്, ആശാ ബിനു, സന്ധ്യാ ജി. നായർ, ക്ഷീരസംഘം പ്രസിഡന്റ് പി. എം. സ്ക്കറിയ പൗവ്വത്തു പറമ്പിൽ , ഡോ. ജേക്കബ് പി ജോർജ് , ഷൈജു കെ. ജോർജ് എന്നിവർ പങ്കെടുത്തു.ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ ഉടനെ വിതരണം ചെയ്യും.