കോട്ടയം : കെട്ടിട നികുതി പിരിവിൽ ചരിത്രനേട്ടം ആവർത്തിച്ച് കൂരോപ്പട പഞ്ചായത്ത്. കൂരോപ്പട പഞ്ചായത്തിലെ ആകെയുള്ള 17 വാർഡുകളിൽ 2,4,5,7,8,9,10,11,13,14, 15, 17 എന്നീ വാർഡുകൾ 100 % കെട്ടിട നികുതി പിരിവ് പൂർത്തീകരിച്ചു. ബാക്കി 5 വാർഡുകൾ 98% കെട്ടിട നികുതി പിരിവ് പൂർത്തീകരിച്ചു. മികച്ച നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പഞ്ചായത്ത് അംഗങ്ങളെയും ജീവനക്കാരെയും സർക്കാരും പഞ്ചായത്ത് വകുപ്പും അഭിനന്ദിച്ചു.
100 % നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ, വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, പഞ്ചായത്ത് അംഗങ്ങളായ രാജമ്മ ആഡ്രൂസ്, അമ്പിളി മാത്യൂ, ബാബു വട്ടുകുന്നേൽ, പി.എസ് രാജൻ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, ദീപ്തി ദിലീപ്, സന്ധ്യാ ജി നായർ, റ്റി.ജി മോഹനൻ, രാജി നിതീഷ് മോൻ എന്നിവരാണ് നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ജനപ്രതിനിധികൾ. അനു ജേക്കബ്, ചിത്രാ മധു, സുബീഷ്, എം. അർച്ചനാ, റിൻ്റു. എസ് എന്നീ വാർഡ് ക്ലാർക്കുമാർ അക്ഷീണം പ്രയത്നിക്കുകയും ചെയ്തതോടെ പന്ത്രണ്ട് വാർഡുകൾ 100% നേട്ടത്തിലേക്ക് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് സെക്രട്ടറി സോണിയാ. പി മാത്യൂ, അസി.സെക്രട്ടറി ഫെൻ അലക്സ്, ഹെഡ് ക്ലാർക്ക് ഹേമാ.എസ് നായർ, അക്കൗണ്ടൻ്റ് അനിൽകുമാർ, സീനിയർ ക്ലാർക്കുമാരായ വി. ആനന്ദ് കുമാർ, കെ.ബിന്ദു, മറ്റ് ജീവനക്കാരായ റ്റി.എം മധു, ഷീനാ മോൾ, പവിത്ര. ബി, ടെക്നിക്കൽ അസിസ്റ്റൻ്റ് മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു.