കൂരോപ്പട പഞ്ചായത്തിൽ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി

കൂരോപ്പട: കൂരോപ്പട ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി.
88 കന്നുകുട്ടികളുടെ 30 മാസത്തേക്കുള്ള ആദ്യ മാസത്തെ കാലിത്തീറ്റ വിതരണമാണ് നടന്നത്. കൂരോപ്പട ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ കർഷകൻ റ്റി.പി. ഏബ്രഹാം തിണ്ടിയത്തിലിന് നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.

Advertisements

യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷമാരായ രാജമ്മ ആഡ്രൂസ്, സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, ആശാ ബിനു, സന്ധ്യാ. ജി നായർ , ഡോ ജേക്കബ് പി. ജോർജ്, സ്കറിയാ പൗവ്വത്തുപറമ്പിൽ,ഷൈജു കെ ജോർജ് എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

22 ലക്ഷം രൂപാ അടങ്കൽ തുകയുള്ള പദ്ധതിയുടെ 25 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 25 ശതമാനം മൃഗസംരക്ഷണ വകുപ്പ് വിഹിതവുമാണ്.
രണ്ടര വർഷത്തേക്ക് ഓരോ കന്നുകുട്ടിയ്ക്കും പകുതി വിലയ്ക്ക് കാലിതീറ്റ ലഭിയ്ക്കുന്ന പദ്ധതിയിൽ കന്നു കുട്ടികൾക്ക് ഇൻഷ്വറൻസ് സംരക്ഷണവും ലഭിയ്ക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.