കൂരോപ്പട: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് നൽകുന്ന കട്ടിലുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ ഭിന്നശേഷി സൗഹൃദ കട്ടിലുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷമാരായ ഷീലാ മാത്യു, രാജമ്മ ആഡ്രൂസ്, സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, കുഞ്ഞുഞ്ഞമ്മ കുര്യൻ, അമ്പിളി മാത്യൂ, സോജി ജോസഫ്, മഞ്ജു കൃഷ്ണകുമാർ , ദീപ്തി ദിലീപ്, ബാബു വട്ടുകുന്നേൽ, പി.എസ് രാജൻ, സന്ധ്യാ ജി.നായർ, ഐ.സി.ഡി.എസ് ഓഫീസർ നിഷാ.കെ ബേബി എന്നിവർ പങ്കെടുത്തു.
Advertisements