കൂരോപ്പട മാടപ്പാട് കുറുക്കന്റെ ശല്യം രൂക്ഷം ; പരിഭ്രാന്തിയിലായി പ്രദേശ വാസികൾ

കൂരോപ്പട : കൂരോപ്പട ഗ്രാമപ്പഞ്ചായത്തിൽ മാടപ്പാട് ഭാഗത്ത്‌ കുറുക്കന്റെ ശല്യം രൂക്ഷമാകുന്നതായി പരാതി. രാത്രി കാലങ്ങളിൽ കുറുക്കൻമാർ ഈ പ്രദേശത്ത് കൂട്ടമായെത്തുന്നതായി പ്രദേശ വാസികൾ പറഞ്ഞു. കുറുക്കന്റെ ശല്യം രൂക്ഷമായതോടെ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ. മാടപ്പാട് പന്നഗം തോടിന് സമീപത്താണ് കൂടുതലായി ഇവയെ കാണാറുള്ളത് എന്ന് പ്രദേശ വാസി കൂടിയായ അജയകുമാർ ജാഗ്രതാ ന്യൂസിനോട് പറഞ്ഞു. ഏതാനും നാളുകൾക്ക് മുൻപ് പാമ്പാടി ഭാഗത്ത്‌ കുറുക്കന്റെ അക്രമത്തിൽ വീട്ടമ്മയ്ക്കും അയൽവാസിക്കും പരിക്കേറ്റിരുന്നു. രാത്രികാലങ്ങളിൽ എത്തുന്ന കുറുക്കന്റെ ആക്രമണ ഭീഷണിയിൽ ഭീതിയോടെയാണ് ആമീപവാസികൾ. കൃഷിയിടങ്ങളിൽ കാട്ടു പന്നിയുടെ ശല്യവും പെരുകുന്നതായും പരാതി ഉണ്ട്.

Advertisements

Hot Topics

Related Articles