പുതുപ്പള്ളി : തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കൂരോപ്പട പഞ്ചായത്തിൽ ജല നടത്തം പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജല ശ്രോതസ്സുകൾ ശുചീകരിക്കുകയും മാലിന്യത്തിൻ്റെ ഇടങ്ങൾ കണ്ടെത്തുകയും ഒപ്പം ജലത്തിൻ്റെ സാമ്പിൾ ശേഖരിച്ച് പരിശോധിക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം.
പഞ്ചായത്തിലെ ഒന്നാം വാർഡിൽ മൈലാടിക്കുഴി തോട്ടിലാണ് ജല നടത്തം സംഘടിപ്പിച്ചത്. പരിപാടി പഞ്ചായയത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, സോജി ജോസഫ്, തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയർ ആതിരാ വേണുഗോപാൽ, ഓവർസിയർ ആതിരാ ബാബു എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ സോജി ജോസഫ്, സന്ധ്യാ ജി നായർ, മഞ്ജു കൃഷ്ണകുമാർ , രാജി നിധീഷ് മോൻ, അനിൽ കൂരോപ്പട എന്നിവർ 1, 2, 3, 4, 5, 6, 7 വാർഡുകളിലെ ജല നടത്തത്തിന് നേതൃത്വം നൽകി. ചൊവ്വാഴ്ച 8 മുതൽ 17 വരെയുള്ള വാർഡുകളിലെ ജല നടത്തം നടക്കും.