കൂരോപ്പട പഞ്ചായത്തിൽ ആറാം വാർഡിൽ വഴിയരുകിൽ വീട്ട് മാലിന്യങ്ങൾ കുന്ന് കൂടിയ നിലയിൽ; തിരിഞ്ഞ് നോക്കാതെ കോൺഗ്രസ് വാർഡ് മെമ്പർ

കൂരോപ്പട : കൂരോപ്പട പഞ്ചായത്തിൽ ആറാം വാർഡിൽ കൂവപ്പൊയ്ക പ്രദേശത്ത് വീട്ട് മാലിന്യങ്ങൾ വഴിയോരത്ത് കുന്ന് കൂടുന്നതായി പരാതി. ഒറവയ്ക്കൽ കൂരാലി റോഡിൽ ചെമ്പകപ്പടിയ്ക്ക് സമീപം പ്രധാന റോഡിന്റെ ഓരത്താണ് മാലിന്യങ്ങൾ കുന്ന് കൂടി കിടക്കുന്നത്. വീടുകളിൽ നിന്ന് ഹരിത കർമ്മ സേന കളക്ട് ചെയ്ത വീട്ടു മാലിന്യങ്ങളാണ് വഴിയോരത്ത് കുന്ന് കൂടുന്നത്. മാലിന്യം നിക്ഷേപിക്കുവാൻ പ്രത്യേകം സജ്ജീകരിച്ച നിക്ഷേപ സമാഹരണികൾ ഉണ്ടായിട്ടും മാലിന്യം വഴിയിൽ നിരക്കുന്ന സാഹചര്യമാണ് കോൺഗ്രസ് വാർഡു മെമ്പറുടെ വാർഡിൽ . നിലവിൽ മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് മൂലം നായ്ക്കൾ ഇവ റോഡിലേക്ക് കടിച്ച് വലിച്ചിടുന്നത് മൂലം റോഡും മലിനമാകുന്ന സാഹചര്യമാണ് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്.

Advertisements

Hot Topics

Related Articles