പുതുപ്പള്ളി : തെളിനീര് ഒഴുകും നവകേരളം പദ്ധതിക്ക് കൂരോപ്പട പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മാക്കൽപ്പടിയിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ് അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷമാരായ രാജമ്മ ആഡ്രൂസ്, സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, അമ്പിളി മാത്യൂ, റ്റി.ജി മോഹനൻ, ആശാ ബിനു, കുഞ്ഞൂഞ്ഞമ്മ കുര്യൻ, പി.എസ് രാജൻ, ബാബു വട്ടുകുന്നേൽ, രാജി നിതീഷ് മോൻ, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ ആതിരാ വേണുഗോപാൽ, അക്രഡിറ്റഡ് ഓവർസിയർ ആതിരാ ബാബു, മഞ്ജു ബി. നായർ തുടങ്ങിയവർ പങ്കെടുത്തു.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് തെളിനീര് ഒഴുകും പദ്ധതി നടപ്പിലാക്കുന്നത്. കൂരോപ്പട പഞ്ചായത്തിലെ 17 വാർഡുകളിലെ തോടുകളും നീരുറവകളും തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിക്കും.