മണ്ണ് അടിഞ്ഞുകൂടി ടാറിംഗ് കാണാന്‍ കഴിയാത്ത നിലയില്‍; അപകടം നിറഞ്ഞ കൂരോപ്പട മുങ്ങാക്കുഴി റോഡിലെ മണ്ണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു

കൂരോപ്പട: കൂരോപ്പട പഞ്ചായത്തില്‍ എരുത്തു പുഴ മുങ്ങാക്കുഴി റോഡ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നവീകരിച്ചു. ടാറിംഗ് കാണാന്‍ കഴിയാത്ത തരത്തില്‍ റോഡില്‍ അമിതമായി മണ്ണ് അടിഞ്ഞു കൂടി അപകട ഭീതിയിലായിരുന്നു. മുങ്ങാക്കുഴി ഫാമിലി ഹെല്‍ത്ത് സെന്ററിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം നിറഞ്ഞ ഈ റോഡ്. റോഡില്‍ അടിഞ്ഞ് കൂടിയ മണ്ണ് ഡിവൈഎഫ്‌ഐ മുങ്ങാക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്. മണ്ണ് അടിഞ്ഞു കൂടിയ റോഡ് ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് എന്നും തലവേദനയായിരുന്നു.

Advertisements

ഇരുചക്ര വാഹനങ്ങളില്‍ ആശുപത്രിയിലെത്തുന്നവര്‍ക്ക് യാത്രാ ബുദ്ധിമുട്ട് നേരിട്ടിരുന്ന റോഡ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിക്കുകയായിരുന്നു. യൂണിറ്റ് സെക്രട്ടറി വിവേക് സാജന്‍, പ്രസിഡന്റ് കെ.പി ജിതിന്‍, വിമല്‍ ബിനോയ് , അരുണ്‍ രാജേഷ്, നിഖില്‍ ബിനോയ് , കെ.പി ജിബിന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Hot Topics

Related Articles