കൂത്താട്ടുകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ ; പിടിയിലായത് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ

കൊച്ചി : കൂത്താട്ടുകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ .കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെ ഓവർസിയർ അബ്ദുൽ ജബ്ബാറാണ് 3000 രൂപ കൈക്കൂലി വാങ്ങവെ എറണാകുളം വിജിലൻസിന്റെ പിടിയിലായത്. പാലക്കുഴ സ്വദേശി വീട് നിർമ്മാണം തുടങ്ങുന്നതിനായി താൽക്കാലിക കണക്ഷൻ നൽകുന്നതിനാണ്
അബ്ദുൽ ജബ്ബാർ കൈക്കൂലി ആവശ്യപ്പെട്ടത്.

Advertisements

ഓവർസിയർ അബ്ദുൾ ജബ്ബാർ ഇക്കഴിഞ്ഞ 3 സ്ഥല പരിശോധന നടത്തി സ്വിച്ച് ബോർഡുകളുടെ എണ്ണം കൂടുതലാണെന്നും, എല്ലാറ്റിനും കൂടി 50,000 രൂപ അടക്കേണ്ടി വരുമെന്ന് പറയുകയും, ആയത് ഒഴിവാക്കുന്നതിനായി 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. പരാതിക്കാരൻ ഈ വിവരം വിജിലൻസ്, മദ്ധ്യമേഖല പോലീസ് സുപ്രണ്ട് ഹിമേന്ദ്ര നാഥ് ഐ.പി.എസ്നെ അറിയിക്കുകയും, അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി മാമി സെബാസ്റ്റ്യൻ നേതൃത്വത്തിലുള്ള വിജിലൻസ് കെണിയൊരുക്കി ഇന്ന് കൂത്താട്ടുകുളത്തു വച്ച് പരാതിക്കരനിൽ നിന്നും 3000 കയ്യോടെ പിടികൂടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിടികൂടിയ പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.കോട്ടയം വിജിലൻസിന് ലഭിച്ച രഹസ്യ വിവരം എറണാകുളം വിജിലൻസ് ഡിവൈഎസ്പിക്ക് കൈമാറിയതോടെയാണ് കൈക്കൂലി വീരൻ പിടിയിലായത്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ എബ്രഹാം. ഐ.പി.എസ് അഭ്യർത്ഥിച്ചു.

Hot Topics

Related Articles