കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകല്‍ കേസ്; പ്രതികൾക്ക് ജാമ്യം

കൊച്ചി: കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം. മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡിഷല്‍ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. കേസിലെ ആറ് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാൻഡില്‍ അയച്ചത്. സിപിഎം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി മോഹൻ, പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

Advertisements

കൗണ്‍സിലർ കലാ രാജു പാർട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നു. ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് കബളിപ്പിച്ചുവെന്നാണ് കലാ രാജു പാർട്ടിക്ക് നല്‍കിയ പരാതിയില്‍ പ്രധാനമായും പറയുന്നത്. കടബാധ്യത തീർത്തുതരാനെന്ന പേരില്‍ നിർബന്ധപൂർവം സ്ഥലം വില്‍പന നടത്തി. ഇതുവഴി ഏരിയകമ്മറ്റി അംഗമായ സണ്ണി വൻ സാമ്പത്തിക ലാഭം ഉണ്ടാക്കി എന്നും പരാതിയില്‍ പറയുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലാ രാജു സിപിഎം ജില്ലാനേതൃത്വത്തിന് പരാതി നല്‍കിയത് 2024 സെപ്റ്റംബറിലാണ്. 2024 ഒക്ടോബറില്‍ സംസ്ഥാന നേതൃത്വത്തിനും ഇവർ പരാതി നല്‍കിയിട്ടുണ്ട്. തന്നെ സഹായിക്കാൻ പാർട്ടിയല്ലാതെ മറ്റാരും ഇല്ലെന്നും പരാതിയില്‍ കലാ രാജു വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരാതികളില്‍ നടപടികളൊന്നും ഉണ്ടാകാത്തതോടെയാണ് കലാ രാജു പാർട്ടിയുമായി അകലാൻ തുടങ്ങിയത്. അതിനിടെ പാർട്ടി പ്രവർത്തകർ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നതടക്കമുള്ള കലാ രാജുവിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി പി എം ഏരിയ കമ്മിറ്റി ഇന്ന് രംഗത്തെത്തിയിട്ടുണ്ട്.

കാത്തികാട്ടി ഭീഷണിപ്പെടുത്തിയെങ്കില്‍ എന്തുകൊണ്ട് അന്നുതന്നെ പൊലീസിനോട് അക്കാര്യം പറഞ്ഞില്ലെന്ന ചോദ്യാണ് സി പി എം ഉന്നയിക്കുന്നത്. കലാ രാജു പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമെന്നും കൂത്താട്ടുകുളം ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി.

Hot Topics

Related Articles