പാമ്പാടി : കൂട്ടിക്കൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി പാമ്പാടി ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ കൂട്ടിക്കൽ പഞ്ചായത്തിന് ഒരു വീടു നിർമ്മിക്കുവാൻ സമാഹരിച്ച 5.5 ലക്ഷം രൂപയും , ഗ്രാമ പഞ്ചായത്തിൻ്റെ ധനസഹായത്തിന്റേയും വിതരണം നടന്നു. പാമ്പാടി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഡാലി റോയി പഞ്ചായത്ത് സമാഹരിച്ച തുകയും കുടുംബശ്രീ സമാഹരിച്ച തുക കുടുംബശ്രീ ചെയർപെഴ്സൺ ലിസിയും കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജിമോന് കൈമാറി. സാബു എം ഏബ്രഹാം സി.എം മാത്യു, അനീഷ് പന്താക്കൻ , പി.എസ് ശശികല , സന്ധ്യാരാജേഷ്, സെബാസ്റ്റ്യൻ ജോസഫ്, പി.വി അനീഷ് , ഷിബു കുഴിയിടത്തറ, ലിസി ജോൺ, ഷേർളി തര്യൻ, ഉഷാകുമാരി, സുനിതാ ദീപു, കെ.കെ തങ്കപ്പൻ ,ഏലിയാമ്മ ആൻ്റെണി, ജിനു ഞാറയ്ക്കൽ എന്നിവർ സംസാരിച്ചു