നീണ്ടൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വനിതകളെ ചേർത്തുപിടിക്കുന്ന “കൂട്ടുകാരി “സിംഗിൾ വുമൺ ഫോറം രൂപീകരിച്ചു. സി ഡി എസ് ചെയർപേഴ്സൺ മിസ്സ്. എൻ ജെ റോസമ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി. കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. മാർക്ക് ആൻഡ് ഫിൽ അസോസിയേറ്റ്സ് ഡയറക്ടർ ഡോ. ജോസഫ് ആൻ്റണി, സ്നേഹിതാ കൗൺസിലർമാരായ ഡോ.ഉണ്ണിമോൾ, മഞ്ജു ജോണി എന്നിവർ ക്ലാസുകൾ എടുത്തു. കമ്യൂണിറ്റി കൗൺസിലർ പുഷ്പ വിജയകുമാർ സ്വാഗതം ആശംസിച്ചു. സി. ഡി.എസ്.വൈസ് ചെയർപേഴ്സൺ ജലജ സുരേഷ് കൃതജ്ഞത അർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,മെമ്പർ സെക്രട്ടറി, സി ഡി എസ് അംഗങ്ങൾ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.