കോപ്പ അമേരിക്കൻ അർജന്റീൻ വിജയം; കൊളംബിയയെ തോൽപ്പിച്ചത് എക്‌സ്ട്രാ ടൈം ഗോളിൽ

യുഎസ്എ: കോപ്പ അമേരിക്കയിൽ കൊളംബിയയെ തകർത്ത് അർജന്റീനൻ വിജയം. എക്‌സ്ട്രാ ടൈം ഗോളിലാണ് അർജന്റീന തുടർച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക ഉയർത്തുന്നത്. പരിക്കേറ്റ മെസി പുറത്ത് പോയെങ്കിലും അർജന്റീനയുടെ പോരാട്ട വീര്യമാണ് എക്‌സ്ട്രാ ടൈമിൽ അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സ്ട്രാ ടൈം വേണ്ടി വന്നത്. തുടർന്ന് എക്‌സ്ട്രാ ടൈമിൽ അർജന്റീന ഗോൾ നേടുകയായിരുന്നു. 112 ആം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പാണ് അർജന്റീന സ്വന്തമാക്കിയത്.

Advertisements

Hot Topics

Related Articles