കോപ്പ അമേരിക്കയില്‍ ബ്രസീല്‍ വിജയ വഴിയില്‍ : പരാഗ്വയ്ക്കെതിരെ തകർപ്പൻ വിജയം 

വാഷിങ്ടൺ : കോപ അമേരിക്കയില്‍ ബ്രസീല്‍ വിജയ വഴിയില്‍. ഇന്ന് പരാഗ്വേയെ നേരിട്ട ബ്രസീല്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്.ഇരട്ട ഗോളുകളുമായി വിനീഷ്യസ് ജൂനിയർ ബ്രസീലിന്റെ വിജയത്തിന് കരുത്തേകി. ഇന്ന് തുടക്കം മുതല്‍ നല്ല ഫുട്ബോള്‍ ആണ് ബ്രസീല്‍ കളിച്ചത്. 31ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ മുന്നിലെത്താൻ അവസരം ലഭിച്ചു എങ്കിലും പക്വേറ്റ എടുത്ത കിക്ക് ലക്ഷ്യത്തില്‍ എത്തിയില്ല.

Advertisements

35ആം മിനുട്ടില്‍ വിനീഷ്യസ് ജൂനിയറിന്റെ ഫിനിഷ് അവരെ മുന്നില്‍ എത്തിച്ചു. പക്വേറ്റ ആയിരുന്നു ഈ അസിസ്റ്റ് നല്‍കിയത്. 43ആം മിനുട്ടില്‍ സാവിയോയുടെ ഗോള്‍. സ്കോർ 2-0. ആദ്യ പകുതിയുടെ അവസാന നിമിഷം വിനീഷ്യസ് വീണ്ടും ഗോള്‍ നേടി. സ്കോർ 3-0. രണ്ടാം പകുതിയില്‍ ഒരു ലോംഗ് റേഞ്ചറിലൂടെ ആള്‍ഡെരെറ്റെ പരാഗ്വേക്ക് ആയി ഒരു ഗോള്‍ മടക്കി. എന്നാല്‍ അവസാനം പക്വേറ്റയുടെ ഒരു പെനാള്‍ട്ടി ഗോള്‍ കൂടെ വന്നതോടെ ബ്രസീലിന്റെ വിജയം പൂർത്തിയായി.

Hot Topics

Related Articles