കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. മുന്‍ ചാംപ്യന്മാരായ ബ്രസീലിനാണ് കടുത്ത മത്സരം നേരിടേണ്ടിവരിക.ശക്തരായ ഉറുഗ്വെയാണ് ബ്രസീലിന്റെ എതിരാളി. ഞായറാഴ്ച്ചയാണ് ഈ മത്സരം. വെള്ളിയാഴ്ച്ചയാണ്് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. അന്ന് നിലവിലെ ചാംപ്യന്മാരയ അര്‍ജന്റീന ഇക്വഡോറിനെ നേരിടും. ശനിയാഴ്ച്ച വെനെസ്വേല, കാനഡയേയും നേരിടും. കൊളംബിയ – പനാമ മത്സരം ഞായറാഴ്ച്ചയാണ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് അര്‍ജന്റീന – ഇക്വഡോര്‍ മത്സരം മത്സരം. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരാണ് ലിയോണല്‍ മെസിയും സംഘവും. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരനാണ് ഇക്വഡോര്‍. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരാണ് കാനഡ ക്വാര്‍ട്ടറിലെത്തുന്നത്. ബിയിലെ ഒന്നാം സ്ഥാനക്കാരായ വെനെസ്വേല മൂന്ന് മത്സരങ്ങളും ജയിച്ചിരുന്നു. ശനിയാഴ്ച്ച രാവിലെ 6.30നാണ് മത്സരം.
ഗ്രൂപ്പ് സിയില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഉറുഗ്വെ അവസാന എട്ടിലേക്ക് വരുന്നത്. മറുവശത്ത് ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനാവട്ടെ ഒരു ജയവും രണ്ട് സമനിലയും. ഉറുഗ്വെയ്ക്കെതിരെ വരുമ്ബോള്‍ കാനറികള്‍ തന്നെയാണ് പ്രതിരോധത്തിലാവുന്നത്. അടുത്ത കാലത്തെ മികച്ച ടീമുമായിട്ടാണ് ഉറുഗ്വെ വരുന്നത്. മറികടക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഗ്രൂപ്പ് ഡി ഒന്നാം സ്ഥാനക്കാരാണ് കൊളംബിയ. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായ പനാമയാണ്, കൊളംബിയയുടെ എതിരാളി. ഇന്ന് കൊളംബിയക്കെതിരായ മത്സരം സമനിലയില്‍ പിരിഞ്ഞതോടെയാണ് ബ്രസീലിന് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നത്. രണ്ടാം സ്ഥാനമായതോടെ ബ്രസീലിന്, ക്വാര്‍ട്ടറില്‍ മികച്ച ടീമുകളില്‍ ഒന്നിനെ കിട്ടുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. മഞ്ഞക്കാര്‍ഡ് കണ്ട ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന് ക്വാര്‍ട്ടര്‍ നഷ്ടമാകും.