കൊപ്രത്ത് ക്ഷേത്രത്തിലെ മൂന്നാം ഘട്ട നവീകരണ പ്രവർത്തന ആൾക്ക് തുടക്കമായി

കോട്ടയം : മുട്ടമ്പലം കൊപ്രത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മൂന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് ആറാട്ട് ദിനത്തിൽ തുടക്കമായി. ക്ഷേത്രം തന്ത്രി പെരിഞ്ചേരി മന വാസുദേവൻ നമ്പൂതിരിപ്പാട് ദീപ പ്രകാശനം നിർവ്വഹിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ആദ്യ സംഭാവന ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു.

Advertisements

സംവിധായകൻ ജയരാജ്, ആർ.എസ്.എസ് പ്രാന്ത കാര്യകാരി അംഗം അഡ്വ. ശങ്കർ റാം, എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായർ , എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് അംഗം അഡ്വ. ശാന്താറാം തോളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേവസ്വം പ്രസിഡണ്ട് ടി.എൻ ഹരികുമാർ , സെക്രട്ടറി കെ.ബി കൃഷ്ണകുമാർ ,ട്രഷറർ ജി അജിത് കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. അലങ്കാര ഗോപുരം , കലാമണ്ഡപം, സദ്യാലയം അടക്കം ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് മൂന്നാം ഘട്ടത്തിൽ പൂർത്തി കരിക്കപ്പെടുന്നത്.

Hot Topics

Related Articles