ഒരു ദിവസത്തേയ്ക്ക് ആ യുവാക്കൾ വാഗ്ദാനം ചെയ്തത് അരലക്ഷം രൂപ : നാൽപ്പതുകാരിയായ എന്നെ ക്ഷണിച്ചത് ഇരുപതുകാരായ നിർമ്മാതാക്കളായ യുവാക്കൾ : വെളിപ്പെടുത്തലുമായി നടി ചാർമ്മിള 

കൊച്ചി : ചലചിത്ര  മേഖലയിൽ കാസ്റ്റിംഗ് കൗച്ച് ഒരു യാഥാർത്ഥ്യമാണെന്ന് പഴയ കാല നടി ചാർമിള. വളരെ സീനിയർ താരമായിരുന്ന നടി ആയിരുന്നിട്ടു കൂടി യുവാക്കളായ രണ്ട് നിർമ്മാതാക്കൾ തന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചുവെന്ന് ചാര്‍മ്മിള പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുക ആയിരുന്നു അവര്‍.

Advertisements

കോഴിക്കോട് വച്ചായിരുന്നു തനിക്ക് ഇത്തരത്തില്‍ ഉള്ള ഒരു അനുഭവം നേരിടേണ്ടി വന്നതെന്ന് നടി പറയുന്നു. ഒരു നായിക നടിയുടെ അമ്മയായി അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മലയാള സിനിമയിലെ യുവാക്കളായ നിർമാതാക്കൾ തന്നോട് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചത് എന്ന് ചാർമിള പറയുന്നു. എന്നാൽ ഈ നിർമാതാക്കള്‍ ആരാണെന്നോ അവരുടെ പേര് എന്താണെന്നോ വെളിപ്പെടുത്താൻ ചാർമിള തയ്യാറായില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമാ മേഖലയിലേക്ക് കടന്നു വരുന്ന പെൺകുട്ടികൾ ഇതിനെ ക്കുറിച്ച് ഉറപ്പായും അറിഞ്ഞിരിക്കണം. സിനിമാ മേഖലയില്‍ ഉള്ള ചതിക്കുഴികളെ കുറിച്ച് എല്ലാവര്ക്കും തികഞ്ഞ ബോധ്യം ഉണ്ടാവണമെന്നും ചർമിള പറഞ്ഞു.

ആ യുവാക്കൾ ഒരു ദിവസത്തേക്ക് തനിക്ക് വാഗ്ദാനം ചെയ്തത് 50,000 രൂപയായിരുന്നുവെന്ന് ചാര്‍മിള ഓര്‍ക്കുന്നു. കോഴിക്കോട് വച്ചാണ് ഈ ദുരനുഭവം നേരിട്ടത്. അവർ ആദ്യം തന്റെ അസിസ്റ്റന്‍റിനോട് ഇതേക്കുറിച്ച് സൂചിപ്പിച്ചു. പിന്നീട് തന്നോട് നേരിട്ടും ഈ ആവശ്യം അറിയിച്ചു. ഇത് വല്ലാതെ വിഷമിപ്പിച്ചുവെന്ന് ചാര്‍മിള പറയുന്നു.   48 കാരിയായ തന്നോട് 20 വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരന്‍ പറഞ്ഞത് സഹിക്കാൻ കഴിഞ്ഞില്ല. താന്‍ അന്നു തന്നെ ചെന്നൈയിലേക്ക് മടങ്ങിപ്പോരുകയായിരുന്നു എന്നു ചാര്‍മിള പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.