കൊച്ചി : മലയാളത്തിന്റെ പ്രിയ താരമാണ് നടി നമിത പ്രമോദ്. മിനി സ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്കെത്തിയ നായികയാണ് നമിത.രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത വെള്ളിത്തിരയിലേക്ക് എത്തിയത്. പിന്നീട് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദ്യമായ ആശംസയുമായി എത്തിയിരിക്കുകയാണ് താരം. കുട്ടിക്കാലത്തെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചാണ് നടിയുടെ കുറിപ്പ്.
‘അച്ഛന് എന്റെ എല്ലാമെല്ലാമാണ്. അച്ഛന് എനിക്ക് തന്നതിന്റെ പകുതി സ്നേഹം പോലും മറ്റൊരാളും എനിക്ക് തരില്ല എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. വളര്‍ന്ന് വന്ന നാളുകള്‍ എളുപ്പമായിരുന്നില്ല എങ്കിലും, അച്ഛന് അത് ഞങ്ങള്‍ക്ക് എളുപ്പമാക്കി മാറ്റി,’ എന്നാണ് നമിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ബിസിനസുകാരനായ പ്രമോദിന്റെയും ഇന്ദുവിന്റെയും മൂത്ത മകളാണ് നമിത. അഖിത പ്രമോദ് എന്നൊരു അനിയത്തിയുണ്ട് താരത്തിന്. അഭിനയത്തിന് പുറമേ ബിസിനസിലേക്കും ചുവടുവച്ചിട്ടുണ്ട് താരം. നമിതയ്ക്കും കുടുംബത്തിനും കൊച്ചിയില്‍ ഒരു റെസ്റ്റോകഫെയുണ്ട്. കൂടാതെ വസ്ത്ര വ്യാപാര രംഗത്തേക്കും താരം ചുവടുവച്ചിട്ടുണ്ട്.